ആ​വേ​ശ​മു​ണ​ർ​ത്താ​ൻ ആ​കാ​ശ​ക്കാ​ഴ്ച; ചി​ന്ന​ഗ്ര​ഹ​ത്തെ കാ​ണാ​ൻ അ​ത്ര വേ​ഗ​മൊ​ന്നും സാ​ധി​ക്കി​ല്ല; പിന്നെങ്ങനെയെന്ന് നോക്കാം

ച​ന്ദ്ര​ന് കൂ​ട്ടാ​യി ആ​കാ​ശ​ത്തെ​ത്തി​യ കു​ഞ്ഞ​മ്പി​ളി​യെ കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ജ​ന​ങ്ങ​ൾ. ക​ണ്ണി​നു കു​ളി​ർ​മ​യേ​കാ​ൻ ഭം​ഗി​യി​ൽ വ​ർ​ണ​വി​സ്മ​യ​മാ​യ സു​ന്ദ​ര​ക്കാ​ഴ്ച​യൊ​രു​ക്കി ആ​കാ​ശ​വും ത​യാ​റെ​ടു​ത്തി​രി​ക്കു​ന്നു.

മി​നി മൂ​ൺ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഈ ​കു​ഞ്ഞ​ന​ന്പി​ളി ചെ​റു​തും മ​ങ്ങി​യ​തു​മാ​യ ചെ​റി​യ ഗ്ര​ഹ​മാ​ണ്. ബൈ​നോ​ക്കു​ല​റു​ക​ളോ ഹോം ​ടെ​ലി​സ്കോ​പ്പു​ക​ളോ ഉ​പ​യോ​ഗി​ച്ച് ഇ ​കു​ഞ്ഞ​നെ​ക്കാ​ണാ​ൻ സാ​ധ്യ​മ​ല്ല. ശ​ക്ത​മാ​യ പ്രൊ​ഫ​ഷ​ണ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് മാ​ത്ര​മേ മി​നി​മൂ​ൺ ദൃ​ശ്യ​മാ​കു​ക​യു​ള്ളൂ.

പ്രൊ​ഫ​ഷ​ണ​ൽ ടെ​ലി​സ്‌​കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് മി​നി ച​ന്ദ്ര​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​നാ​കും എ​ന്നാ​ണ് ഡോ. ​ജെ​നി​ഫ​ർ മി​ല്ലാ​ർ​ഡ് പ​റ​യു​ന്ന​ത്. ഈ ​മി​നി മൂ​ണി​ന് 2024 PT5 എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഭൂ​മി​യു​ടേ​തി​ന് സ​മാ​ന​മാ​യ ഭ്ര​മ​ണ​പ​ഥ​ങ്ങ​ളു​ള്ള ഗ്ര​ഹ​ങ്ങ​ൾ അ​ട​ങ്ങി​യ അ​ർ​ജു​ന ഛിന്ന​ഗ്ര​ഹ വ​ല​യ​ത്തി​ൽ നി​ന്നാ​ണ് ഈ ഛി​ന്ന​ഗ്ര​ഹ​ത്തി​ന്‍റെ ഉ​ത്ഭ​വം 1981ലും 2022​ലു​മാ​ണ് മി​നി മൂ​ണ്‍ പ്ര​തി​ഭാ​സം ഇ​തി​നു മു​മ്പു​ണ്ടാ​യി​ട്ടു​ള്ള​ത് ​എന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment