പാലക്കാട്: കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ച് വി.ടി. ബെൽറാം എംഎൽഎ. പദ്ധതി നടപ്പിലായാൽ ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹ്യ വിപ്ലവമായിരിക്കും ഇതെന്ന് ബെൽറാം പറഞ്ഞു.
ലോക ജനസംഖ്യയുടെ ആറിലൊന്ന് മനുഷ്യർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ബെൽറാം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേരുന്ന തരത്തിൽ ഇന്ത്യയെ പുനഃസംഘടിപ്പിക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തമാണ് കോൺഗ്രസ് മുന്നിൽ നിന്ന് ഏറ്റെടുക്കുന്നത്. 5,000 വർഷം പുറകിലേക്കാണോ 50 വർഷമെങ്കിലും മുന്നിലേക്കാണോ നാം ചിന്തിക്കേണ്ടത് എന്നാണ് ഇപ്പോൾ രാജ്യത്തിന് മുൻപിലുള്ള ചോദ്യമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.