സ്വന്തം ലേഖകൻ
തൃശൂർ: ഗുരുനാഥനെ കാണാനും അനുഗ്രഹം തേടാനുമായി സംസ്കാരികമന്ത്രി എ.കെ.ബാലൻ കവി ആറ്റൂരിന്റെ വീട്ടിലെത്തി. തൃശൂരിൽ ഇന്നലെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി തന്റെ ഗുരുവിനെ കാണാനായി സമയം കണ്ടെത്തിയത്.
തൃശൂർ കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപമുള്ള രാഗമാലികപുരത്തെ സഹാനയെന്ന വീട്ടിലെത്തിയാണ് മന്ത്രി കവി ആറ്റൂർ രവിവർമയെ സന്ദർശിച്ചത്. അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് കവി ആറ്റൂർ രവിവർമ. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.