പാലക്കാട്: ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കായി പട്ടികജാതി-പട്ടിക വർഗ-നിയമ-സാംസ്കാരികവകുപ്പ് മന്ത്രി എ.കെ. ബാലൻ ആയിരം കിലോ അരി നൽകി. സപ്ലൈകോ മുഖേന വ്യക്തിപരമായ സംഭാവനയായാണ് മന്ത്രി അരി ലഭ്യമാക്കിയത്. കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയർ 2018 ന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാവും ലഭിച്ച അരി ക്യാന്പുകളിൽ വിതരണം ചെയ്യുക.
ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ആയിരം കിലോ അരി സംഭാവന ചെയ്ത് മന്ത്രി എ.കെ. ബാലൻ
