തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. 20 പേരെ നിയമിച്ച് കൊണ്ടാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
ആറ് പേരെ ഡെപ്യൂട്ടേഷനിലാണ് പേഴ്സണൽ സ്റ്റാഫംഗങ്ങളായി നിയമിച്ചിരിക്കുന്നത്. മുൻ ഗതാഗതമന്ത്രി ആന്റണി രാജു 21 പേരെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിച്ചിരുന്നു.
സത്യപ്രതിജ്ഞക്ക് മുമ്പ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്കുമാർ അറിയിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം നടപ്പിലായില്ല.