വെമ്പായം : വാഹനാപകടത്തിൽപ്പെട്ട് വഴിയിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് വാഹനം വിട്ടുനൽകിമന്ത്രി ജി.ആർ.അനിൽ.
സംസ്ഥാന പാതയിൽ പൊരുന്തമൺ എംജിഎം പോളിടെക്നിക്ക് സ്കൂളിന് സമീപം വാഹനാപകടത്തിൽപ്പെട്ട യുവാവിനാണ് സഹായവുമായി മന്ത്രിയെത്തിയത്.
അപകടം സംഭവിച്ച സ്ഥലത്ത് മാറ്റാരും ഉണ്ടായിരുന്നില്ല.മന്ത്രിയുടെ വാഹനം നിറുത്തിയ ശേഷമാണ് നാട്ടുകാരും എത്തിയത്.
കിളിമാനൂർ ടൗൺ ഹാളിൽ യുവകലാസാഹിതി കിളിമാനൂർ മേഖല കമ്മിറ്റിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ വരുന്ന യാത്രയിലാണ് മന്ത്രി പരിക്കേറ്റ് യുവാവ് വഴിയിൽ കിടക്കുന്നത് കണ്ടത്.