ജയ്പൂർ: റോഡുകൾ നടി കത്രീന കൈഫിന്റെ കവിളുകൾ പോലെയാവണമെന്ന് രാജസ്ഥാൻ മന്ത്രി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ഇടംലഭിച്ച രാജേന്ദ്ര ഗുദ്ദ കത്രീനയുടെ കവിൾ പരാമർശം നടത്തി പുലിവാൽപിടിച്ചു.
സ്വന്തം മണ്ഡലമായ ഉദയപുർവാഡിയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് രാജേന്ദ്ര ഗുദ്ദയുടെ നാക്ക് സ്ലിപ്പായത്. മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പരാതി പറഞ്ഞ ആളുകളോടായിരുന്നു മന്ത്രിയുടെ മറുപടി.
കത്രീന കൈഫിനെ കേറ്റ് കൈഫെന്നാണു മന്ത്രി ആദ്യം വിശേഷിപ്പിച്ചത്. സദസ്സിലുള്ളവർ അതു കത്രീന കൈഫാണെന്നു തിരുത്തി. അപ്പോൾ, അതുപോലെ വേണം റോഡുകളുടെ നിർമാണം എന്നായി പരാമർശം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു രാജസ്ഥാനിലെ മന്ത്രിസഭാ വികസനം. 2019ൽ ബിഎസ്പി വിട്ടു കോൺഗ്രസിലെത്തിയ ഗുദ്ദയ്ക്ക് ഇതോടെയാണു മന്ത്രിസഭയിൽ ഇടം ലഭിച്ചത്. ഉദായ്പുർവാതി നിയോജകമണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ്.