തൃശൂർ: കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ വീടിന് മുന്നിൽ അടുപ്പ് കൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിയുടെ അന്തിക്കാടുള്ള വീടിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമൂഹ അടുക്കള മാത്രം പോലീസ് അടച്ചതിനെതിരെയാണ് യൂത്ത്കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം തടയാനെത്തിയ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രതിധേഷക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
സിപിഎമ്മിന്റെയും സിപിഐയുടേയും അടുക്കള പ്രവർത്തിപ്പിക്കാൻ പോലീസ് ഒത്താശ ചെയ്തെന്നായിരുന്നു പ്രതിഷേധം.