തിരുവല്ല: മന്ത്രി കെ. രാധാകൃഷ്ണനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പരുമല ഇടയ്ക്കാട്ട് വീട്ടില്‍ ശരത് നായരെ (സുരേഷ് കുമാര്‍, 50) പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാന്‍ഡു ചെയ്തു.
153 (എ) പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് ഇയാളുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. മണ്ഡലപൂജയോടനുബന്ധിച്ച് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വേളയില്‍ മന്ത്രി സോപാനത്ത് നില്ക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ജാതീയ അധിക്ഷേപം നടത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
മുംബൈയിലെ ഒരു കമ്പനിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുകയായിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ്, പുളിക്കീഴ് എസ്ഐ ഷജീം, എഎസ്ഐ അനില്‍കുമാര്‍, സിപിഒ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.