തിരുവനന്തപുരത്ത് ദാരിദ്ര്യത്തെത്തുടര്‍ന്ന് കുട്ടികള്‍ മണ്ണുവാരിത്തിന്നുവെന്ന പേരില്‍ വിവാദത്തിലായ കുടുംബത്തെ കണക്കറ്റ് അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കുഞ്ഞിന്റെ അമ്മ ശ്രീദേവിയുടേയും ഭര്‍ത്താവിന്റേയും സ്വകാര്യ ജീവിതത്തെക്കുറിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ പണി ശ്രീദേവി കളഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി തുടങ്ങിയത്.
കുട്ടികളുടെ അച്ഛന് ആളുശരിയല്ലെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഇയാള്‍ക്ക് കുട്ടികളെ ജനിപ്പിക്കാന്‍ മാത്രമാണ് അറിയുന്നതെന്നും കടകംപള്ളി പറഞ്ഞു.’രണ്ട് പേരെ സന്തോഷകരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് ശ്രീദേവി.
ശ്രീദേവിക്ക് നല്ല ആരോഗ്യമൊക്കെയുണ്ട്. ആ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമൊന്നുമില്ലല്ലോ. ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടെ. അയാള്‍ അയാളുടെ വഴിക്ക് പോട്ടെ.
അച്ഛന് ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല, അയാള്‍ മഹാകുഴപ്പക്കാരനാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അയാള്‍ വരുന്നത്. തിരിച്ചു പോകുമ്പോള്‍ ഒരു കുഞ്ഞും കാണും. ആ നിലയിലുള്ള ആളാണ് അയാള്‍. വേറെ ഉത്തരവാദിത്വമൊന്നുമില്ല. അച്ഛന്റെ ജോലി ഇതുമാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്.’ മന്ത്രി പറഞ്ഞു.