തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്ക്യൂ വാട്സ്ആപ്പ് നമ്പരുകളിലേക്കും സഹായ അഭ്യർഥിക്കുന്നവർ സ്ഥലവും തീയതിയും സമയവും ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവർത്തനം ഒഴിവാക്കുന്നതിനുവേണ്ടിയാണ്. കൃത്യമായ സ്ഥലവും ലാൻഡ്മാർക്കുകളും സന്ദേശത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തണം. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ അത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.