തൃശൂർ: സ്വകാര്യ ബസ് സർവീസ് മേഖലയിലെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല പ്രൈവറ്റ് ബസ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ അധ്യക്ഷത വഹിച്ചു.
ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം കെ.രാജൻ എംഎൽഎ വിതരണം ചെയ്തു. പ്രോത്സാഹന സമ്മാന വിതരോണദ്ഘാടനം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സെൻട്രൽ സോണ്‍-1 എം.പി.അജിത്കുമാർ നടത്തി.
ഭാരത് പെട്രോളിയം കന്പനിയുടെ സ്മാർട്ട് ഫ്ളീറ്റ് കാർഡ് മുഖേന തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പന്പിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന ബസുടമകൾക്കുള്ള ഇൻസെന്റീവ് വിതരണം ബിപിസിഎൽ സംസ്ഥാന ഹെഡ് വെങ്കിട്ടരാമൻ പി അയ്യർ നടത്തി.
ടെറിറ്ററി മാനേജർ വി.ആർ.ഹരികൃഷ്ണൻ, ജില്ല പ്രൈവറ്റ് ബസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്‍േറാ ഫ്രാൻസിസ്, കേരള സ്റ്റേറ്റ് ഫെഡറേഷൻ പ്രസിഡന്റ് എം.ബി.സത്യൻ, ഫെഡറേഷൻ ട്രഷറർ ഹംസ എരിക്കുന്നൻ, ജോയിന്റ് സെക്രട്ടറി കെ.സത്യൻ, കെ.കെ.സേതുമാധവൻ, ടി.കെ.നിർമലാനന്ദൻ എന്നിവർ പങ്കെടുത്തു.