ബംഗളൂരു: ലൈംഗികാരോപണത്തെ തുടര്‍ന്ന് കര്‍ണാടക എക്സൈസ് മന്ത്രി എച്ച്. വൈ. മേത്തി രാജിവച്ചു. ഒരു സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് രാജി. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് രാജിയെന്ന് മേത്തി പറഞ്ഞു.
കഴിഞ്ഞ ഞായാറാഴ്ചയാണ് സ്വകാര്യ വാര്‍ത്താ ചാനല്‍ മന്ത്രിയും യുവതിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സഹായം തേടിയെത്തിയ യുവതിയെ മന്ത്രി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവം വലിയ വിവാദമായതോടെ മന്ത്രിയുടെ രാജിക്കായി വിവിധയിടങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു.