മന്ത്രി ശൈ​ല​ജ​യ്ക്കു വ​ൻ തി​രി​ച്ച​ടി..! മ​ന്ത്രി​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നു ഹൈ​ക്കോ​ട​തി; ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു മ​ന്ത്രി​ക്കു മാ​റി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല; സിം​ഗി​ൾ ബെ​ഞ്ച് പ​രാ​മ​ർ​ശ​ത്തി​നു സ്റ്റേ​യി​ല്ല

കൊ​ച്ചി: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്കു ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നു വീ​ണ്ടും തി​രി​ച്ച​ടി. നി​യ​മ​ന​ക്കാ​ര്യ​ത്തി​ൽ കെ.​കെ. ശൈ​ല​ജ മ​ന്ത്രി​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നു ഡി​വി​ഷ​ൻ ബെഞ്ച് നി​രീ​ക്ഷി​ച്ചു. സിം​ഗി​ൾ ബ​ഞ്ച് നേ​ര​ത്തെ പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു സ്റ്റേ ​ന​ൽ​കാ​നും ഡി​വി​ഷ​ൻ ബെഞ്ച് വി​സ​മ്മ​തി​ച്ചു.

വി​ധി​ന്യാ​യ​ത്തി​ലെ പ​രാ​മ​ർ​ശം നി​ല​നി​ൽ​ക്കു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ ഡി​വി​ഷ​ൻ​ബെഞ്ച് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നു മ​ന്ത്രി​ക്കു മാ​റി​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി. സിം​ഗി​ൾ ബ​ഞ്ച് ന​ട​ത്തി​യ​തു ല​ളി​ത​മാ​യ വി​മ​ർ​ശ​ന​മാ​ണ്. ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ൾ എ​ങ്ങ​നെ ബാ​ല​വ​കാ​ശ ക​മ്മീ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ധി​ന്യാ​യ​ത്തി​ൽ​നി​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ഡി​വി​ഷ​ൻ ബ​ഞ്ച്. പ​രാ​മ​ർ​ശ​നം നീ​ക്കാ​ൻ ഹ​ർ​ജി ന​ൽ​കേ​ണ്ട​തു സിം​ഗി​ൾ ബ​ഞ്ചി​ലാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി കേ​സ് നാ​ളെ വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts