കണ്ണൂർ: മഴക്കെടുതിയുണ്ടായ എല്ലാം സ്ഥലങ്ങളും സന്ദർശിക്കാൻ മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മേഖലയിൽ മഴ കാരണം നാശമുണ്ടായ സ്ഥലങ്ങളിൽ മന്ത്രി സന്ദർശനം നടത്തിയിരുന്നു. എന്നാൽ എല്ലാ മേഖലകളിലും മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം മന്ത്രിയെ വഴിയിൽ തടഞ്ഞു. പിന്നീട് പോലീസ് സംരക്ഷണയിലാണ് മന്ത്രി സ്ഥലത്തു നിന്നും മടങ്ങിയത്.
മഴക്കെടുതിയുണ്ടായ എല്ലാ സ്ഥലങ്ങളും സന്ദർശിച്ചില്ല; ഇരിട്ടിയിൽ മന്ത്രിയെ വഴിയിൽ തടഞ്ഞു
