കടുത്തുരുത്തി: ഗുണ്ടയുടെ മര്‍ദനമേറ്റ് മരിച്ച പോലീസ് ഉദ്യോഗസ്ഥന് മാഞ്ഞൂര്‍ ചിറയില്‍ ശ്യാംപ്രസാദിന്റെ വീട് മന്ത്രി വി.എന്‍. വാസവന് സന്ദര്‍ശിച്ചു. ശ്യാം പ്രസാദിന്റെ അമ്മ ജാനകി, ഭാര്യ അമ്പിളി, മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതു ലക്ഷ്മി എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. അമ്പിളിയോട് വീട്ടിലെ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്നും അമ്പിളിയുടെ ആശ്രിതനിയമനത്തിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.
ശ്യാം പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് മന്ത്രി ഉറപ്പ് നല്കി.
കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള പോലീസ് അസോസിയേഷന് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധി കള്‍, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ മന്ത്രിക്കൊപ്പ മുണ്ടായിരുന്നു.