തിരുവനന്തപുരം: ശിശുക്ഷേമസമിതിയിൽ നിന്നും കുഞ്ഞിനെ ദത്ത് നൽകിയത് നിയമപ്രകാരമാണെന്ന് മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.
ശിശുക്ഷേമസമിതിയും ചൈൾഡ് വെൽഫെയർ കമ്മിറ്റിയും നടപടിക്രമങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലിരിക്കുകയാണ് അന്തിമ തീരുമാനമെടുക്കേണ്ട ത് കോടതിയാണെന്നും മന്ത്രി വ്യക്തമാക്കി.
ദത്ത് നൽകിയ കുട്ടിക്കും അവകാശങ്ങൾ ഉണ്ട്. കോടതിയിൽ സർക്കാരിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എല്ലാം ഈ വിഷയത്തിൽ ചെയ്തിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിൽ മറുപടി നൽകുകയായിരുന്നു മന്ത്രി