റോഡിന്റെ പരിതാപകരമായ അവസ്ഥയില് മാപ്പു പറഞ്ഞ് യുവാവിന്റെ കാല്കഴുകി വൃത്തിയാക്കി മധ്യപ്രദേശ് മന്ത്രി.
റോഡ് തകര്ന്നതിനെ തുടര്ന്ന് യുവാവിന്റെ കാലില് പറ്റിപ്പിടിച്ച ചെളിയാണ് മന്ത്രി പ്രധുമന് സിംഗ് തോമര് കഴുകി കളഞ്ഞത്.
ഗ്വാളിയാറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്. നഗരത്തിലെ വിനയ് നഗര് മേഖലയിലെ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് മനസിലാക്കാനാണ് മന്ത്രി എത്തിയത്.
അഴുക്കുചാലിന് കുഴിയെടുത്തതിനെ തുടര്ന്നാണ് റോഡ് മോശമായത്. റോഡിന്റെ അവസ്ഥ പരിശോധിക്കുന്നതിനിടെയാണ് യുവാവിന്റെ കാലില് പറ്റിപ്പിടിച്ച ചെളി മന്ത്രി കഴുകി കളഞ്ഞത്.
റോഡിന്റെ ശോച്യാവസ്ഥയില് മന്ത്രി ജനങ്ങളോട് മാപ്പുപറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണി ഉടന് തന്നെ പൂര്ത്തിയാക്കുമെന്നും ഊര്ജ്ജ മന്ത്രി പ്രധുമന് സിംഗ് തോമര് അറിയിച്ചു.
വേറിട്ട പ്രവൃത്തികള് കൊണ്ട് നേരത്തെയും മന്ത്രി വാര്ത്തകളില് ഇടംപിടിച്ചിട്ടുണ്ട്. ടോയ്ലെറ്റുകള് വൃത്തിയാക്കിയും വൈദ്യുതി പോസ്റ്റുകളുടെ കേടുപാടുകള് തീര്ത്തുമാണ് മുന്പ് മന്ത്രി വാര്ത്തകളില് നിറഞ്ഞത്.
എന്തായാലും സംഭവം ഇതിനോടകം സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്.