കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബര്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കും യുട്യൂബ് ചാനലും വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.
സംഭവത്തിൽ ഐടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെതിരെ നടപടി എടുത്തത്. അഭിഭാഷകന് ബി.എച്ച് മന്‍സൂറിന്റെ പരാതിയിലായിരുന്നു നടപടി.
നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും. നന്ദകുമാർ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.