തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന് അനുകൂലമായ തീരുമാനം സ്വീകരിക്കാതെ മന്ത്രിസഭാ യോഗം. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.
താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് മുന്‍പ് തസ്തിക പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യവും മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ലിസ്റ്റിലുള്ളവരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
അതേസമയം, ടൂറിസം വകുപ്പില്‍ ഉള്‍പ്പടെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമായി. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും