തിരുവനന്തപുരം: മികച്ച കായിക താരങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ള നിയമനം ഉടൻ നടത്തുമെന്ന് മന്ത്രി എ.സി.മൊയ്തീൻ. ഇതിൽ 68 പേരെ ഉടൻ നിയമിക്കും. 50 സ്പോർട്സ് താരങ്ങളെ ഒരു വർഷം നിയമിക്കുകയെന്നത് കുറച്ചു വർഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഇതു സമയബന്ധിതമായി പൂർത്തിയാക്കി കായിക താരങ്ങൾക്ക് നിയമനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖ ലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും താരങ്ങൾക്ക് മുൻഗണന നൽകും. ദേശീയ ഗെയിംസിനായി നിർമിച്ച സ്റ്റേഡിയങ്ങളും അനുബന്ധ കാര്യങ്ങളും സംരക്ഷിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കും. ഇതിനായി 20 പേരടങ്ങുന്ന എൻജിനിയറിംഗ് ടീമിനെ നിയോഗിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.