ഫോർട്ട് ലൊർഡെയ്ൽ (ഫ്ലോറിഡ): ദശാബ്ദങ്ങളോളം മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ദന്പതിമാർ 15 മിനിറ്റുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു.
ബിൽ എസ്തേർ എന്നിവരുടെ 67 വർഷത്തെ നീണ്ട ദാന്പത്യജീവിതമാണു മാർച്ച് ആദ്യവാരം കോവിഡ് തട്ടിയെടുത്തത്.
കരിബിയൻ ഐലന്‍റ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ദന്പതിമാർ കഴിഞ്ഞ 40 വർഷമായി ഫ്ളോറിഡ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരികയായിരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ശുശ്രൂഷകരായിരുന്നു.
ഇരുവരും 10 വർഷം ജമൈക്കായിലും ഏഴുവർഷം ലബനോനിലും ക്രിസ്തീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നു.
1970 ലാണ് ഫ്ലോറിഡയിൽ തിരിച്ചെത്തി വീണ്ടും പ്രവർത്തനങ്ങളിൽ സജീവമായത്.
മരിക്കുന്പോൾ ബില്ലിന് 88 വയസ്‌സും ഭാര്യ എസ്തേറിനു 92 വയസ്‌സുമായിരുന്നു. ഇരുവരും ഒരുമിച്ചു മരിച്ചതിന്‍റെ ദുഃഖം ഞങ്ങൾക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
മരണവിവരം വെളിപ്പെടുത്തികൊണ്ടു മകൾ പറഞ്ഞു. മാതാപിതാക്കളുടെ ജീവിതം മറ്റുള്ള അനേകർക്ക് മാതൃകയായിരുന്നു
. 67 വർഷം വിജയകരമായ ദാന്പത്യ ജീവിതം നയിച്ച മാതാപിതാക്കൾക്ക് മരണത്തിലും ഒരുമിക്കുവാൻ കഴിഞ്ഞുവെന്നതു ദൈവനിശ്ചയമായിരിക്കുമെന്നും മകൾ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ