അന്തനനാരിവോ: ഹെലികോപ്റ്റർ തകർന്നു കടലിൽ വീണ മഡഗാസ്കർ ആഭ്യന്തര സഹമന്ത്രി സെർജെ ഗെല്ലെയും ഒരു പോലീസുകാരനും 12 മണിക്കൂർ നീന്തി കരപറ്റി.
ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി തെരച്ചിൽ നടത്തുകയാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
അന്നേദിവസം മഡഗാസ്കറിന്റെ വടക്കുകിഴക്കൻ തീരത്ത് കപ്പൽ മുങ്ങി നിരവധിപ്പേർ മരിച്ചിരുന്നു.
അപകടമേഖല സന്ദർശിക്കാനാണ് മന്ത്രിയും സംഘവും ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ മന്ത്രിയും സംഘവ ും പാരച്യൂട്ട് ഉപയോഗിച്ചു പുറത്തുകടന്നിരുന്നു.
57 വയസുള്ള മന്ത്രി സെർജെ പുലർച്ചെ മഹാംബോ പട്ടണതീരത്ത് നീന്തിയെത്തി. മരിക്കാൻ സമയമായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.