തിരുവനന്തപുരം: മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്പളം കുത്തനെ വർധിപ്പിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിമാരുടെ ശമ്പളം 90,300 രൂപയാക്കാനാണ് നിർദേശം. നിലവിൽ 52,000 രൂപയായിരുന്നു മന്ത്രിമാരുടെ ശമ്പളം.
എംഎൽഎമാരുടെ ശമ്പളത്തിലും വൻ വർധനവാണ് വരുത്തുന്നത്. രണ്ടിരട്ടിയായാണ് നിയമസഭാ സാമാജികരുടെ ശമ്പളം വർധിക്കുക. 39,000 രൂപയിൽനിന്നും 62,000 രൂപയിലേക്ക് എംഎൽഎമാരുടെ ശമ്പളം കുതിക്കും. നടപ്പ് നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം.