വിവാഹം എങ്ങനെ ആഢംബരമായി നടത്താമെന്നാണ് ചിലർ ചിന്തിക്കുന്നത്. ചിലരാകട്ടെ വളരെ ലഭിതമായി വിവാഹം നടത്താറുമുണ്ട്. 500 രൂപയ്ക്ക് കേരളത്തിൽ നടത്തിയ ഒരു വിവാഹം ഏതാനം വർഷം മുന്പ് വാർത്തയായിരുന്നു.
ഏങ്ങനെ വിവാഹം ചെലവ് കുറച്ച് നടത്താമെന്ന് സ്വന്തം മകളുടെ വിവാഹം നടത്തി കാണിച്ചുതരുന്ന ഒരമ്മയാണ് യുകെയിലെ താരം. വെറും 500 പൗണ്ട് ചെലവാക്കിയാണ് തന്റെ രണ്ടാമത്തെ മകളുടെ വിവാഹം ഷെല്ലി വാട്സൺ നടത്തിയത്.
ചെലവു കുറച്ചു എന്നുകരുതി സാധാരണ വിവാഹം പോലെയല്ലായിരുന്നു എന്നു കരുതിയാൽ തെറ്റി. റിസപ്ഷൻ അടക്കമുള്ള എല്ലാ കാര്യങ്ങളും വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.
എങ്ങനെയാണ് വാട്സൺ ചെലവ് കുറച്ചതെന്ന് അറിയേണ്ടേ? വിവാഹ വസ്ത്രം പഴയ ഒരെണ്ണം വാങ്ങി. വില എത്രയാണെന്നല്ലേ? 50 സെന്റ് (ഏകദേശം 1.50 രൂപ)!. എലി മൂത്രം വീണതിനാലാണ് ഇത്രയും ഡിസ്കൗണ്ടിൽ വസ്ത്രം കിട്ടിയതെന്ന് വാട്സൺ പറഞ്ഞു.
റിസപ്ഷനിൽ കേക്കിന് പകരം ബേക്കറിയിൽ നിന്ന് ഒരു മോഡൽ വാടകയ്ക്ക് എടുത്തു. എന്നിട്ട് സ്വന്തമായി കേക്ക് ഉണ്ടാക്കി അതിഥികൾക്ക് നൽകി.
വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് ചീസ് സാൻവിച്ച് നൽകി. മാത്രമല്ല വേണമെങ്കിൽ അതിഥികൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവന്ന് റിസപ്ഷൻ ഹാളിൽ ഇരുന്നു കഴിക്കാനും സൗകര്യമുണ്ടായിരുന്നു.
ചെവല് കുറയ്ക്കുന്നതിന്റെ ഭാഗമായി വിവാഹത്തിന്റെ കാർമികത്വവും വാട്സണാണ് നടത്തിയത്. ഇത്രയും കഷ്ടപ്പെട്ട് വിവാഹം നടത്തണമോയെന്ന് ചിന്തിക്കാൻ വരട്ടെ.
മുത്തമകളുടെ വിവാഹം വാട്സൺ ഇളയമകളുടെ വിവാഹം വച്ചനോക്കുന്പോൾ ആഡംബരമായിട്ടാണ് നടത്തിയത്. 700 പൗണ്ടാണ് വിവാഹത്തിനായി ചെലവാക്കിയത്.
ചിലവ് കുറച്ചാണെങ്കിലും വിവാഹം നടത്തിയതെങ്കിലും വധു ആഷ്ലിയും വരൻ കോൾബിയും ഹാപ്പിയാണ്.