സെൽഫി ഫ്ളാഷും മിന്നലും ഒരു പോലെയെത്തി; അ​മെ​ര്‍ പാ​ല​സി​ലെ വാ​ച്ച് ട​വ​റി​ൽ മിന്നിലേറ്റ് മരിച്ചത് 11പേർ; ഇ​ടി​മി​ന്ന​ലി​ൽ വി​റ​ച്ച് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ; 68 മ​ര​ണം

 


ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഇ​ടി​മി​ന്ന​ലേ​റ്റ് 68 പേ​ര്‍ മ​രി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 41 പേ​രും രാ​ജ​സ്ഥാ​നി​ൽ 20 പേ​രും മ​ധ്യ​പ്ര​ദേ​ശി​ൽ ഏ​ഴു പേ​രു​മാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

രാ​ജ​സ്ഥാ​നി​ൽ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് 11 പേ​രാ​ണ് മ​രി​ച്ച​ത്. ജ​യ്പൂ​രി​ന് സ​മീ​പ​മു​ള്ള അ​മെ​ര്‍ പാ​ല​സി​ലെ വാ​ച്ച് ട​വ​റി​ലാ​ണ് സം​ഭ​വം.

അ​പ​ക​ട​സ​മ​യം വാ​ച്ച് ട​വ​റി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ല്‍ പ​ല​രും പ​രി​ഭ്രാ​ന്ത​രാ​യി സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ചാ​ടി. പ​രി​ക്കേ​റ്റ 29 പേ​രെ പോ​ലീ​സും സി​വി​ല്‍ ഡി​ഫ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ക്ഷ​പെ​ടു​ത്തി.

ഈ ​മാ​സ​മു​ണ്ടാ​യ ഏ​റ്റ​വും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ​ത്. അ​ടു​ത്ത കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടി ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഇ​ടി​മി​ന്ന​ലും ക​ന​ത്ത മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

Related posts

Leave a Comment