പത്തനാപുരം: തുലാവര്‍ഷം കനക്കുന്നതോടെ ഇടിമിന്നല്‍ അപകടം വിതയ്ക്കുന്നത് പതിവായിരിക്കുകയാണ്. കിഴക്കൻ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് പേരാണ് മിന്നലേറ്റ് മരിച്ചത്.വീടുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്.തലവൂര്‍ ഞാറയ്ക്കാട് ചാമലകൊച്ചുവീട്ടില് പീറ്ററിന്റെ ഭാര്യ എല്‍സി(സതി 36)യാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടത്.
കരവാളൂര്‍ അയണിക്കോട് മേലേതില്‍ ശിവവിലാസത്തില്‍ സജിത്ത് നിഷ ദമ്പതികളുടെ മകന് രണ്ടുവയസുകാരന് സൂര്യദേവ്,ഇടമണ്‍ 34ആയിരനല്ലൂര്‍ ഏനത്തുവിള വീട്ടില്‍ അന്നമ്മ(60)എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ മിന്നലേറ്റാണ് മരിച്ചത്.ഇതില്‍ മരിച്ച അന്നമ്മയുടെ ഭര്‍ത്താവ് ബെനേയവ്(70)മിന്നലില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
നിരവധി വീടുകള്‍ക്ക് മിന്നലില്‍ കേടുപാടുകളുണ്ടായിട്ടുണ്ട്.വൈദ്യുതോപകരണങ്ങളും കത്തിനശിച്ച നിലയിലാണ്. കിഴക്കന്‍ മേഖലയില്‍ അടിക്കടി മിന്നലേല്‍ക്കുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.മുന്‍കാലങ്ങളേക്കാള്‍ ശക്തമായ ഇടിമിന്നലാണ് ഇത്തവണ തുലാവര്ഷത്തിനൊപ്പമെത്തുന്നത്.വൈകുന്നേരങ്ങളിലാണ് മഴയെന്നത് സ്കൂള്‍ കുട്ടികളിലും രക്ഷിതാക്കളിലും ഭീതിപരത്തുന്നുണ്ട്.