കോഴിക്കോട്: അര്‍ധരാത്രി വിദ്യാര്‍ഥിനിയെ ഇറക്കാതെ പാഞ്ഞ മിന്നല്‍ ബസ് ജീവനക്കാരുടെ കേസ് കോടതിയില്‍ . പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ തയാറാവാതിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇനി കോടതി നടപടി നേരിടേണ്ടിവരും.കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ നിരന്തരം സമര്‍ദം നടത്തിവരുന്നതിനിടെയാണ് ഈ നടപടി. ജീവനക്കാര്‍ ഇനി കോടതിയില്‍ നേരിട്ടോ വക്കീല്‍ വഴിയോ ഹാജരാകേണ്ടിവരും.
രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ പോയതും കെസെടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ തയ്യാറാവത്തതും നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയായായാണ് പോലീസ് പറയുന്നത്. എന്നാല്‍ ജീവനക്കാര്‍ സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
ഫലത്തില്‍ വിഷയം രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ഈഗോ ക്ലാഷിലേക്ക് നീങ്ങുകയാണ്. ചോമ്പാല പോലീസില്‍ ഹാജരാകേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതായി ആരോപണ വിധേയരായജീവനക്കാര് തന്നെ പറയുന്നു.
കേസ് കോടതിയിലെത്തിയതോടെ ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ അത് രേഖയായിമാറുകയും ചെയ്യും. തങ്ങള്‍ കൈകാണിച്ചാലും മിന്നല്‍ ബസ് നിര്‍ത്തേണ്ടതില്ലെന്ന നിലപാട് പോലീസ് ഗൗരവമായാണ് കാണുന്നത്.എന്നാല്‍ കേസ് കോടതിയില്‍ എത്തിസ്ഥിതിക്ക് ഇനി എല്ലാം നിയമത്തി ന്റെ വഴിക്ക് പോകട്ടെ എന്നാണ് കെഎസ്ആര്‍ടിസി നിലപാട്.