മൂന്നാർ: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെട്ടിടത്തിൽ മിന്നൽ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരേ പൊതുമരാമത്ത് – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നടപടിക്ക് ഉത്തരവിട്ടു.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കെട്ടിടത്തിലെ മുറികൾ സ്വകാര്യ വ്യക്തികൾക്ക് അനധികൃതമായി കൈമാറിയതായാണു കണ്ടെത്തിയത്. ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നതു മന്ത്രിയെ ചൊടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ കെട്ടിടം നേരത്തേ ഗസ്റ്റ് ഹൗസായിരുന്നു.
എന്നാൽ, കെട്ടിടത്തിന്റെ നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്കു കൈമാറിയതോടെ ഉദ്യോഗസ്ഥർക്കുപോലും ഇവിടെ കയറാൻ പറ്റാതായി. പതിനൊന്നു മുറികളിൽ മൂന്നു മുറികളാണ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളത്. ഈ മുറികളുടെ മേൽനോട്ടവും പരിപാലനവുമെല്ലാം നിർവഹിക്കേണ്ടത് ജീവനക്കാർതന്നെയാണ്. ഈ മുറികളാണ് സ്വകാര്യ കന്പനിക്കു പാട്ട വ്യവസ്ഥയിൽ നൽകിയത്. സ്വകാര്യ വ്യക്തികൾ കെട്ടിടം കൈമാറിയതായുള്ള ബോർഡും കെട്ടിടത്തിനരികിൽനിന്നു കണ്ടെ
ടുത്തു.