ജയ്പുർ: മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് ആറ് മരണം. രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള അമെര്‍ പാലസിലെ വാച്ച് ടവറിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അപകടസമയം വാച്ച് ടവറില്‍ നിരവധിയാളുകള്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും പരിഭ്രാന്തരായി സമീപത്തെ വനമേഖലയിലേക്ക് ചാടി. പരിക്കേറ്റ 29 പേരെ പോലീസും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും രക്ഷപെടുത്തി.
പ്രദേശത്ത് തെരച്ചില്‍-രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കുമെന്ന്് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അറിയിച്ചു.