അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ര്‍​ശ​നം! ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ല്‍ “മി​ന്ന​ല്‍ മു​ര​ളി’; അ​മ്പ​ര​ന്ന് ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളെ കാ​ണാ​ന്‍ കു​ട്ടി​ക​ളു​ടെ സൂ​പ്പ​ര്‍ ഹീ​റോ മി​ന്ന​ല്‍ മു​ര​ളി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട്ട് സെ​ന്‍റ​റി​ലെ​ത്തി.

ടൊ​വി​നോ​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ര്‍​ശ​നം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളെ ഞെ​ട്ടി​ച്ചു. പു​തു​വ​ത്സ​ര​ത്ത​ലേ​ന്ന് കു​ട്ടി​ക​ള്‍​ക്ക് ല​ഭി​ച്ച ഇ​ര​ട്ടി​മ​ധു​ര​മാ​യി ടൊ​വി​നോ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ​ന്ദ​ര്‍​ശ​നം.

ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച ടൊ​വി​നോ ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ ചി​ത്ര​ക​ലാ വൈ​ഭ​വ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച 2022ലെ ​ടേ​ബി​ള്‍ ക​ല​ണ്ട​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.

ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ മ​ന​സു​നി​റ​ഞ്ഞ ചി​രി​ക്കു പി​ന്നി​ലെ യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍ ഹീ​റോ ഗോ​പി​നാ​ഥ് മു​തു​കാ​ടാ​ണെ​ന്ന് അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ ഈ ​ക​ലാ​കേ​ന്ദ്രം സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കു​ട്ടി​ക​ളു​ടെ മി​ന്നും പ്ര​ക​ട​നം ഒ​രു ക​ലാ​കാ​ര​നെ​ന്ന നി​ല​യി​ല്‍ എ​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളു​ടെ എ​ല്ലാ​വേ​ദി​ക​ളി​ലെ​യും ക​ലാ​പ്ര​ക​ട​നം ക​ണ്ട് ഏ​ക​ദേ​ശം ഒ​രു​മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ടൊ​വി​നോ​യും കു​ടും​ബ​വും മ​ട​ങ്ങി​യ​ത്.

ഗോ​പി​നാ​ഥ് മു​തു​കാ​ട്, മാ​നേ​ജ​ര്‍ ജി​ന്‍​ജോ​സ​ഫ് എ​ന്നി​വ​ര്‍ ടൊ​വി​നോ​യ്‌​ക്കൊ​പ്പം സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment