മിർപുർ: . ബംഗ്ലാദേശ് വനിതകൾക്കെതിരായ ട്വന്റി-20 യിൽ മിന്നുമണിയുടെ മികവിൽ ഇന്ത്യക്ക് ജയം. ഇന്ത്യയുടെ കുഞ്ഞൻ സ്കോറിനെ പിന്തുടർന്ന ബംഗ്ലാദേശ് എട്ട് റൺസ് അകലെ വീണു. സ്കോർ: ഇന്ത്യ: 95/8, ബംഗ്ലാദേശ്: 87/10.
ഇന്ന് മിന്നു മണിയുടെ ദിവസമായിരുന്നു. നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ രണ്ട് വിക്കറ്റ്. രണ്ടും മുൻനിര വിക്കറ്റ്. വിട്ടുകൊടുത്തതാവട്ടെ വെറും ഒൻപത് റൺസും. ഇന്ത്യ ഉയർത്തിയ 99 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വനിതകൾ ഇന്ത്യൻ ബൗളർമാർക്കുമുന്നിൽ ബാറ്റുവച്ച് കീഴടങ്ങി.
38 റൺസ് എടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് (38) ബംഗ്ലാ നിരയിലെ ടോപ്സ്കോറർ. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. അവസാന ഓവറിൽ 10 റൺസായിരുന്നു ബംഗ്ലാദേശിന്റെ വിജയലക്ഷ്യം.
ഷഫാലി വർമ എറിഞ്ഞ അവസാന ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയ ബംഗ്ലാദേശിന് ഒരു റൺസ് മാത്രമാണ് നേടാനായത്. അവസാന അഞ്ച് വിക്കറ്റുകൾ വീണത് വെറും എട്ട് പന്തുകൾക്കിടെ. നേടിയത് ഒരു റൺസും. ഷഫാലി വർമയും ദീപ്തി ശർമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് നേടാനായത്. 19 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.