നരേന്ദ്രമോദിജിയുടെ വാത്സല്യപുത്രിയാണ് മിന്നുമണി; പാ​വ​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മി​ന്നു​മ​ണി കീ​ഴ​ട​ക്കി​യ​ത് വ​ലി​യ ഉ​യ​ര​ങ്ങ​ൾ; കെ. സുരേന്ദ്രൻ

വ​യ​നാ​ട്: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ്‌ ടീം ​അം​ഗം മി​ന്നു​മ​ണി​യെ സ​ന്ദ​ർ​ശി​ച്ച് ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ. മി​ന്നു​മ​ണി​യു​ടെ വ​യ​നാ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​യ സു​രേ​ന്ദ്ര​ൻ താ​ര​ത്തോ​ടൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വാ​ത്സ​ല്യ​പു​ത്രി​യാ​ണ് മി​ന്നു​മ​ണി​യെ​ന്നു താ​ര​ത്തെ സു​രേ​ന്ദ്ര​ൻ വി​ശേ​ഷി​പ്പി​ച്ചു. മി​ന്നു​മ​ണി​യു​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം ഫേ​സ്ബു​ക്കി​ൽ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പോ​സ്റ്റ് ചെ​യ്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ഉ​ച്ച​ഭ​ക്ഷ​ണം മി​ന്നു​മ​ണി​യു​ടെ വീ​ട്ടി​ൽ. ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ്‌ ടീം ​ക്യാ​പ്റ്റ​ന്‍. പാ​വ​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മി​ന്നു​മ​ണി കീ​ഴ​ട​ക്കി​യ​ത് വ​ലി​യ ഉ​യ​ര​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ജി​യു​ടെ വാ​ൽ​സ​ല്യ​പു​ത്രി.

ശ്രീ​മ​തി ദ്രൗ​പ​ദി മു​ർ​മ്മു മു​ത​ൽ മി​ന്നു​മ​ണി​വ​രെ എ​ത്ര​യെ​ത്ര സ​ഫ​ല​ജീ​വി​ത​ങ്ങ​ൾ. രാ​ഹു​ൽ​ജി​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ടു​ത്ത നി​ല​പാ​ട് വേ​ദ​നാ​ജ​ന​കം.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മു​ർ​മ്മു​ജി​യെ എ​ത്ര​ത​വ​ണ ആ​ക്ഷേ​പി​ച്ചു പ​രി​ഹ​സി​ച്ചു എ​ന്നു​ള്ള​ത് നാം ​ക​ണ്ട​താ​ണ്. ഇ​രു​പ​ത് ശ​ത​മാ​ന​ത്തി​ലേ​റെ ട്രൈ​ബ​ൽ പോ​പ്പു​ലേ​ഷ​നു​ള്ള വ​യ​നാ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ന്നു​പോ​ലും അ​ദ്ദേ​ഹം ഓ​ർ​ത്തി​ല്ല.

 

Related posts

Leave a Comment