ചണ്ഡിഗഡ്: ഹരിയാനയിൽ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്ത സഹോദരിയെ കൗമാരക്കാരൻ വെടിവച്ചു കൊന്നു. കോമൾ റാണി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർതൃഗൃഹത്തിലാണ് കൊലപാതകം നടന്നത്.
ഫെബ്രുവരിയിലാണ് കോമൾ റാണിയും അനിൽകുമാറും വിവാഹിതരായത്. കോമൾ റാണി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിനെ തുടർന്ന് അവരുടെ ബന്ധുക്കൾ ദേഷ്യത്തിലായിരുന്നു.
സഹോദരിയുടെ വീട്ടിലെത്തിയ പ്രതി വെടിവച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിന്റെ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൈതാളിലാണു സംഭവം.