രാജ്യം കോവിഡിനെ ചെറുക്കാന്‍ ലോക്ക് ഡൗണിലായിരിക്കുമ്പോഴും കാമം കൊണ്ട് കണ്ണു മൂടിപ്പോയവരെ ഇതൊന്നും ബാധിച്ചിട്ടില്ല.
ഝാര്‍ഖണ്ഡില്‍ പതിനാറുകാരിയെ സുഹൃത്തും മറ്റ് എട്ടു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഈ അവസരത്തില്‍ രാജ്യത്തെ ഞെട്ടിക്കുകയാണ്.
സുഹൃത്ത് തന്ത്രപൂര്‍വ്വം കാട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ദുംകയില്‍ നിന്നും വീട്ടലേക്ക് പോകാന്‍ വാഹനം കിട്ടാതെ നിന്ന പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചു.
ബൈക്കില്‍ എത്തിയ ഇയാള്‍ക്കൊപ്പം അപരിചിതനായ മറ്റൊരാളുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ ബൈക്കില്‍ കയറ്റി.
കാടിനുള്ളിലൂടെയുള്ള കുറുക്കുവഴി പോകാമെന്ന് പറഞ്ഞ് അക്രമി സംഘത്തിന്റെ അടുക്കലെത്തിക്കുകയായിരുന്നു.
ഈ സമയം ഇയാളുടെ കൂട്ടാളികളായ ഏഴുപേര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവരും പെണ്‍കുട്ടിയെ ഉപദ്രവിച്ചു.
പീഡനത്തിനിടെ അബോധാവസ്ഥയിലായ തന്നെ കാട്ടില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
പിറ്റേന്ന് ബോധം തിരിച്ചുകിട്ടിയതോടെ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.
പെണ്‍കുട്ടിയുടെ പരാതിയില്‍ സുഹൃത്തിനും മറ്റ് അപരിചിതരായ എട്ടുപേര്‍ക്കുമെതിരെ കേസെടുത്തതായും ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.