പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍.
മണിമല കിഴക്കേക്കര രമേശ് (മണിമല രമേശന് 37), ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ സിറാജ് ജലീല്‍ (ഫൈസല്‍ 24) എന്നിവരെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും പുറത്തു പോയ സമയത്ത് വീട്ടിലെത്തിയ രമേശ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരങ്ങളുമായുള്ള ബന്ധം മുതലെടുത്ത് വീടുമായി ബന്ധം സ്ഥാപിച്ച രമേശ് വീട്ടുകാരില്ലാത്ത സമയം നോക്കി എത്തിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
സംഭവമറിഞ്ഞ മാതാവ് പൊലീസില്‍ പരാതി നല്കി.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 2019 ജൂണ്‍ മുതല്‍ സിറാജും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇയാള്‍ കുമരകം, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് രമേശന്. ഇയാള്‍ക്കെതിരേ കൊലപാതക ശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകള്‍ വിവിധ സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.