കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ പതിമൂന്നുകാരന്‍ പ്രതിയല്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്ത്. പത്തനാപുരത്തെ ഒരു വീട്ടിലെ കുളിമുറിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കുഞ്ഞിനെയും പെണ്‍കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കേസെടുക്കുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അയല്‍വാസിയായ പതിമൂന്നുകാരനാണ് കുട്ടിയുടെ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യത്തില്‍ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ പതിമൂന്നുകാരന്‍ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ തന്നെ രംഗത്തെത്തിയത്. മറ്റാരോ ആണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നുവെന്നാണ് 24കാരനായ സഹോദരന്‍ പറയുന്നത്. ഈ സംഭവം നടന്നതിനേത്തുടര്‍ന്ന മനോവിഷമത്തിലായ സഹോദരന്‍ കുറേനാളായി ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
പ്രസവിക്കുന്നതിന് ആറുമാസം മുമ്പാണ് പെണ്‍കുട്ടിയ്ക്ക് നന്നായി വണ്ണം വയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്നും ഇതേപ്പറ്റി ചോദിച്ചപ്പോള്‍ അമ്മ ബിയര്‍ വാങ്ങി തരുന്നുണ്ടെന്നും ഇതാണ് വണ്ണത്തിനു കാരണമെന്നും പെണ്‍കുട്ടി പറഞ്ഞതായി അയല്‍പക്കത്തെ സ്ത്രീ പറയുന്നു. അമ്മയോടു ചോദിച്ചപ്പോള്‍ മകള്‍ക്ക് അരി തിന്നുന്ന സ്വഭാവം ഉണ്ടെന്നും വണ്ണത്തിനു കാരണം അതാണെന്നും പറഞ്ഞു. എന്നാല്‍ അയല്‍വാസികളില്‍ പലര്‍ക്കും കുട്ടി ഗര്‍ഭിണിയാണോ എന്ന സംശയം ഉണ്ടായിരുന്നു. പരസ്പരം പങ്കുവച്ചതല്ലാതെ ഈ വിവരം പെണ്‍കുട്ടിയോടൊ അമ്മയോടൊ ചോദിച്ചില്ല. സത്യമാണോ എന്നുറപ്പില്ലാത്തതാണ് ചോദിക്കാതിരിക്കാന്‍ കാരണമെന്നും അയല്‍വാസികള്‍ പറഞ്ഞു. പ്രസവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പുറത്തിറക്കിയിരുന്നില്ല എന്നും നടക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതായി കണ്ടെന്നും ഇവര്‍ പറയുന്നു.
പതിനേഴിന് രാവിലെയാണ് വയറുവേദനയാണെന്നു പറഞ്ഞ് പെണ്‍കുട്ടിയുമായി അമ്മ ആശുപത്രിയിലേക്ക് പോകുന്നത്. അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എട്ടു മണിയോടെ വീട്ടില്‍ ഇവര്‍ തിരിച്ചെത്തി. ഈ സമയം പെണ്‍കുട്ടി കുളിമുറിയിലേക്ക് കയറി പോകുന്നതും താഴേക്ക് വീണ് കരയുന്നതും ഇവരുടെ വീടിന് മുകളിലത്തെ പറമ്പില്‍ നിന്ന ഒരു പെണ്‍കുട്ടി കണ്ടു. മേല്‍ക്കൂരയില്ലാത്തതും തുണിയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറച്ചതായിരുന്നു കുളിമുറി. സംഭവം കണ്ട് ഓടിയെത്തിയ പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാരും പെണ്‍കുട്ടിയുടെ മാതാവും എത്തുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന് അമ്മയ്ക്കറിയാമായിരുന്നു എന്ന് നാട്ടുകാര്‍ തറപ്പിച്ചു പറയുന്നു. ഗര്‍ഭം മറയ്ക്കാനാണ് അവര്‍ വണ്ണം വയ്ക്കുന്ന കാര്യം പറഞ്ഞ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്.
എന്നാല്‍ കുട്ടിയുടെ പിതൃത്വം ആരോപിക്കപ്പെടുന്ന കുട്ടിത്തം വിട്ടുമാറാത്ത പതിമൂന്നുകാരന്‍ നിരപരാധിയാണെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്. പത്ത് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ അച്ഛനാകാന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയുമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പെണ്‍കുട്ടി ദിവസവും ആടുകളെ മെയ്ക്കാന്‍ സമീപത്തെ വനത്തിലേക്ക് പോവാറുണ്ടായിരുന്നു. ആ മേഖലയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ നടക്കുന്ന സ്ഥലമാണ്. ഇതും നാട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുളവാക്കുന്നു. കൂടാതെ വീട്ടില്‍ അറിയാതെ പെണ്‍കുട്ടി ഒരു മൊബൈല്‍ ഉപയോഗിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ പറയുന്നു.തന്റെ മൂത്തമകളുമായി പെണ്‍കുട്ടിയ്ക്കുണ്ടായിരുന്ന ശത്രുതയാണ് മകനെ കുടുക്കാന്‍ കാരണമായതെന്നു കരുതുന്നതായി പതിമൂന്നുകാരന്റെ അച്ഛന്‍ പറയുന്നു. കൂടാതെ ഇവരുമായി മുന്‍പ് വസ്തു ഇടപാടില്‍ തര്‍ക്കമുണ്ടായിരുന്നതായും ഏറെ നാള്‍ പിണക്കത്തിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുട്ടിയുടെ അച്ഛന്‍ മറ്റാരോ ആണെന്നും ആ ആള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മകനാണ് ഉത്തരവാദി എന്ന് വരുത്തി തീര്‍ക്കുകയുമാണെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. പതിമൂന്നുകാരനാണോ അല്ലയോ കുഞ്ഞിന്റെ അച്ഛന്‍ എന്ന് അറിയാന്‍ ഡിഎന്‍എ പരിശോധനാ ഫലത്തിനുള്ള കാത്തിരിപ്പിലാണ് പോലീസുകാരും നാട്ടുകാരും.