രാത്രിയില്‍ അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ പിടിയില്‍. എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിയത്.
ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്.
18 വയസ്സില്‍ താഴെ പ്രായമുള്ള തൃശ്ശൂര്‍ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസ്സില്‍ പഠിക്കുന്നവരാണ്.
രാത്രി ഭക്ഷണം കഴിഞ്ഞ് വീടുകളില്‍ ഉറങ്ങാന്‍ കിടന്ന ശേഷം ഇവര്‍ രാത്രി 12 മണിയോടെ വീട്ടുകാര്‍ അറിയാതെ വാഹനമെടുത്തു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പരിസരത്ത് എത്തിയതാണെന്ന് മോട്ടോര്‍വാഹന വകുപ്പ് പറഞ്ഞു.
നൈറ്റ് റൈഡിംഗ് എന്ന പേരില്‍ വീട്ടുകാരറിയാതെ വാഹനമെടുത്ത് പുറത്തിറങ്ങിയ ശേഷം അവരുണരുന്നതിനു മുമ്പ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മൂന്നുപേരുടെയും രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം കുട്ടികളെ അവരുടെ ഒപ്പം പറഞ്ഞയച്ചു.
വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെയുള്ള റോഡുകളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ എത്തി സോഷ്യല്‍ മീഡിയയ്ക്കുള്ള കണ്ടന്റ് തേടുന്നവരെ പിടികൂടാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്.
രാത്രി സമയത്ത് ദേശീയപാതയിലൂടെയും പരിസരത്തുള്ള റോഡുകളിലൂടെയും അതിവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന സംഘടിപ്പിക്കുന്നുണ്ട്.