ചവറ: പന്മന വെറ്റമുക്കിലെ റേഷന്‍ കടയുടെ പ്രത്യേകതയറിഞ്ഞ് അതു കണ്ടു മനസിലാക്കാനായി ഭക്ഷ്യ മന്ത്രി ജി.ആര്.അനില്‍ കട സന്ദര്‍ശിച്ചു. വെറ്റമുക്കിലെ മായ എസ്. പിളളയുടെ എആര്‍ഡി നമ്പര്‍ 49-ാം നമ്പര്‍ റേഷന്‍കടയിലാണ് മന്ത്രി എത്തിയത്.
കോവിഡ് കാലത്ത് നിരവധി നന്മയുള്ള പ്രവര്‍ത്തികള്‍ ചെയ്തു വന്ന റേഷന്‍കടയാണിത്. കാര്‍ഡുടമകളില്‍ അര്‍ഹരായവരുടെ വൈദ്യുത ബില്ല് അടച്ച് കൊടുക്കുകയും റേഷന്കടയിലെത്തുന്നവര്ക്ക് വായിക്കാനായി പുസ്തകക്കൂടൊരുക്കുകയും ചെയ്തിട്ടുണ്ട് ഈ റേഷന്‍കടയില്‍.
മാധ്യമങ്ങളിലൂടെ റേഷന്കടയെപ്പറ്റിയറിഞ്ഞ മന്ത്രി ഇവിടെ എത്തുകയായിരുന്നു.ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. കടയിലെത്തി എല്ലാം കണ്ട മന്ത്രി കടയുടമയുമായും കടയിലെ സഹായി ആനന്ദ് കുമാര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കു വെച്ചതിനു ശേഷമാണ് മന്ത്രി മടങ്ങിയത്.
പന്മന ഗ്രാമപഞ്ചായത്തംഗം അന്‍സര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍, താലൂക്ക് സപ്ലെെ ഓഫീസര്‍ പി. ഹരികുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ എ.എന്‍ പത്മജ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേന്ദ്രന്‍പിള്ള, അനില്‍, സന്തോഷ്, അജിത് കുമാര്‍, റേഷന്‍ കട സംഘടനാ നേതാക്കളായ പ്രമോദ്, വേണുഗോപാല്‍, സുകുമാരന്‍ നായര്‍ എന്നിവരും മന്ത്രിയെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു.