കരുതിയിരിക്കുക, ഇതു പറയുന്നത് പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടാണ്. കാരണം അവരറിയുന്നില്ല അവരുടെ മക്കള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍സൈറ്റുകള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ അശ്ലീല ഡേറ്റിംഗ് സൈറ്റുകളില്‍ എ്ത്തുന്നുവെന്ന കാര്യം.
ട്രാക്ക ചെയ്യാന്‍ പറ്റാത്ത പല ഫോട്ടോ ഷെയറിംഗ് വെബ്സൈറ്റുകളിലൂടെയാണ് ഇത്തരം ഫോട്ടോകളുടെ ദുരുപയോഗം നടക്കുന്നത്. വിനോദയാത്രകളിലും മറ്റും കുട്ടികള്‍ കുളിക്കുന്നതും നീന്തുന്നതുമുള്പ്പെടെയുള്ള ഫോട്ടോകള്‍ ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരം ഫോട്ടോകളാണ് അശ്ലീല സൈറ്റുകാര്ക്ക് പ്രിയം. അശ്ലീല ചാറ്റിംഗ് സൈറ്റുകളില്‍ കണ്ടെത്തിയ ഭൂരിപക്ഷം ഫോട്ടോകളും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തവയാണ്. വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭം കേരളത്തിലടക്കം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത് വലിയ പ്രശ്നം സൃഷ്ടിക്കുകയാണ്. കുട്ടികള്‍ക്കൊപ്പം സിനിമാനടിമാരുടെയും മറ്റും ചിത്രങ്ങളും അശ്ലീല വെബ്സൈറ്റുകളില്‍ പ്രൊഫൈല്‍ ചിത്രമായി ഇടം പിടിക്കുന്നു. സിനിമാ നടിമാരുടെ ചിത്രങ്ങള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം കണ്ടാല്‍ ആ പെണ്‍കുട്ടിയെ സാമൂഹിക മാധ്യമങ്ങളില്‍ തിരയുന്നവരും നിരവധിയാണ്.ഓണ്‍ലൈന്‍ ഫാമിലി ബ്ലോഗുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങളും കാണാം.
മൈ ഡോട്ടേഴ്സ്, ഇന്‍സ്റ്റഗ്രാം ഫ്രണ്ട്സ്, കിഡ്സ് അറ്റ് ബീച്ച്, ജിംനാസ്റ്റിക്സ് എന്നിങ്ങനെ ചിത്രങ്ങള്‍ തരംതിരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉള്ളവയൂം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമത്തില്‍ പെടുമെന്ന് നിയമഗവിദഗ്ദര് വ്യക്തമാക്കുന്നു. ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. പരിചയക്കാര്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന രീതിയില്‍ ക്ലോസ്ഡ് ഗ്രൂപ്പുകളില്‍ മാത്രം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണെങ്കില്‍ ദുരുപയോഗം ഒരു പരിധിവരെ തടയാന്‍ കഴിയും. ഓര്‍ക്കുക നിങ്ങള്‍ക്കു ചുറ്റും ചതിക്കുഴികള്‍ നിറഞ്ഞിരിക്കുകയാണ്…