ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ: യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച മേയര്‍ രാജിവച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ ക്ലേ നഗരത്തിലെ മേയര്‍ ബെവര്‍ലി വെയ്ലിംഗ്സാണ് മേയര്‍ സ്ഥാനം രാജിവച്ചത്. വെര്‍ജീനിയ ഡെവലപ്മെന്റ് ഗ്രൂപ്പ് ഡയറക്ടറായ പമേല റോംസെ ടെയ്ലര് പ്രഥമ വനിതയെ കുറിച്ച് അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് നടത്തിയതിനു പിന്നാലെയാണ് ബെവര്‍ലി വെയ്ലിംഗും ഇതിനോട് അനുകൂലമായി പ്രതികരിച്ച് രംഗത്തെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ച മേയര്‍ രാജിവച്ചു
