വണ്ണം കുറയ്ക്കാനും മറ്റുമായി പലരും പല രീതിയിലുള്ള ഡയറ്റുകളും പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വ്യാപകമായി പരീക്ഷിക്കുന്ന ഒന്നാണ് ‘കീറ്റോ’ഡയറ്റ്. ഒരു ജാപ്പനീസ് ഭക്ഷണ നിയന്ത്രണ രീതിയാണിത്.
ഇഷ്ടമുള്ള ഭക്ഷണങ്ങളെയെല്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്ന സാധാരണ ഡയറ്റിന്റെ നേര് വിപരീതമാണ് കീറ്റോ ഡയറ്റ് എന്നതാണ് പലരും ഈ ഡയറ്റ് തിരഞ്ഞെടുക്കാന്‍ കാരണം.
മറ്റു ഡയറ്റുകളില്‍ കൊഴുപ്പുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുമ്പോള്‍ ഇതില്‍ കൊഴുപ്പുള്ള ഭക്ഷണങ്ങളും യഥേഷ്ടം കഴിക്കാമെന്നതാണ് പ്രത്യേകത.
എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മുമ്പും പല വാര്‍ത്തകളും വന്നിട്ടുണ്ട്. പലരുടെയും ആരോഗ്യനിലയും ഇതുവഴി തകരാറിലായിട്ടുണ്ടെന്നതാണ് വസ്തുത.
കഴിഞ്ഞ ദിവസം അന്തരിച്ച നടി മിസ്തി മുഖര്‍ജിയുടെ ജീവനെടുത്തതും കീറ്റോ ഡയറ്റാണ്. വൃക്കതകരാറിനെത്തുടര്‍ന്ന് ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു നടിയുടെ അന്ത്യം. കീറ്റോ ഡയറ്റാണ് നടിയുടെ ജീവനെടുത്തതെന്ന് കുടുംബം പറഞ്ഞു.
2012 ല്‍ ലൈഫ് കി തോ ലാഗ് ഗായി എന്ന ചിത്രത്തിലൂടെയാണ് മി്സ്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മുഖ്യധാരാ സിനിമയിലുള്ള സാന്നിധ്യത്തേക്കാള്‍ അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത് വിവാദങ്ങളിലൂടെയായിരുന്നു.
2014ല്‍, അശ്ലീല ഉള്ളടക്കങ്ങള്‍ കൈവശം വച്ചതിനും വേശ്യാവൃത്തി റാക്കറ്റ് നടത്തിയെന്ന ആരോപണത്തിലും അച്ഛനും സഹോദരനോടും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
താനും കുടുംബവും വ്യാജ കേസുകളില്‍ പെട്ടതാണ് എന്നതായിരുന്നു നടി പിന്നീടു പറഞ്ഞത്. ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
മുമ്പും പലരും കീറ്റോ ഡയറ്റിന്റെ ദോഷ വശങ്ങളെക്കുറിച്ച് പറഞ്ഞ് മുമ്പോട്ടു വന്നിട്ടുണ്ടെങ്കിലും പ്രശസ്തയായ ഒരാള്‍ ഈ ഡയറ്റ് അനുഷ്ടിച്ചതിനെത്തുടര്‍ന്ന് മരിക്കുന്നത് ഇതാദ്യമായാണ്.