കോട്ടയം: ഭാര്യ ചിട്ടിപിടിച്ചു സൂക്ഷിച്ച പണവുമായി ഭർത്താവ് മുങ്ങി. ആർപ്പൂക്കര പനന്പാലത്താണ് സംഭവം. 55 വയസുള്ള ഭർത്താവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്കിയ പരാതിയിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള ഭാര്യ ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ഭർത്താവിനെ കാണാനില്ല. പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. വീട് പരിശോധിച്ചപ്പോൾ ചിട്ടിപിടിച്ച് സൂക്ഷിച്ചിരുന്ന 35,000 രൂപയും കാണാനില്ലെന്നു കണ്ടെത്തി. മൊബൈൽ ഫോണ് എടുക്കാതെയാണ് ഭർത്താവ് പോയത്.