കൂത്തുപറമ്പ്: അഞ്ച് വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനും അറസ്റ്റില്‍. ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയല്‍ സ്വദേശിനിയെയും കാമുകനായ ഇരിട്ടി കൊളക്കാട് സ്വദേശിയുമാണ് പിടിയിലായത്.
ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. യുവതിയെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിലാണ് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കേസന്വേഷണത്തിനിടയില്‍ യുവതി കാമുകനോടൊപ്പം വയനാട്ടിലുണ്ടെന്ന വിവരം ലഭിച്ചതോടെ ഇവരെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.സ്റ്റേഷനിലെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
തുടര്‍ന്ന് കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഒരു വര്‍ഷമായി സ്വന്തം വീട്ടില്‍ തന്നെയാണു താമസിക്കുന്നത്.
ബുധനാഴ്ച ഉച്ചയോടെ മെഡിക്കല്‍ ഷോപ്പിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ യുവതിയെ കാണാതായതോടെയാണ് അച്ഛൻ പരാതി നല്‍കിയത്.