തിരുവനന്തപുരം: മിസോറം ലോട്ടറി കേരളത്തിലെ വിതരണവും വിൽപ്പനയും നിർത്തിവച്ചു. ഇക്കാര്യം മിസോറം സർക്കാർ കേരളത്തെ അറിയിച്ചു. വിൽപ്പന നിയമവിരുദ്ധമെന്നു കാട്ടി സംസ്ഥാന നികുതിവകുപ്പു നൽകിയ കത്തു പരിഗണിച്ചാണു നടപടി.
ലോട്ടറി വിൽപനയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ട് അടക്കമാണു മിസോറം സർക്കാരിനും കേന്ദ്രത്തിനും കേരളം കത്തയച്ചത്. വിൽപ്പന നടത്തിയാൽ മിസോറം ലോട്ടറി ഡയറക്ടർക്ക് എതിരെ നടപടിയെടുക്കുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.