വിവാഹ ക്ഷണക്കത്ത് ആകര്ഷകരമാക്കാന് പലരും ശ്രമിക്കാറുണ്ട്. എന്നാല് ക്ഷണക്കത്തിന്റെ ഉദ്ദേശശുദ്ധിയ്ക്ക് നേര്വിപരീതമായ പിഴവ് കത്തില് കടന്നുകൂടിയാല് എന്താവും അവസ്ഥ.
അത്തരത്തിലൊരു പിശകാണ് ഇവിടെ ഒരു വിവാഹ ക്ഷണക്കത്തില് സംഭവിച്ചിരിക്കുന്നത്. തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുന്ന ഒരു ക്ഷണക്കത്താണ് ഇപ്പോള് വൈറലാകുന്നത്.
വളരെ കാവ്യാത്മകമായിട്ടാണ് ഈ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ഇതിനായി ഒരു കവിതയാണ് വിവാഹ ക്ഷണക്കത്തില് കൊടുത്തിരിക്കുന്നത്.
എന്നാല് ചെറിയൊരു വാക്ക് വിട്ട് പോയതോടെ ക്ഷണക്കത്തിന്റെ അര്ത്ഥം തന്നെ മാറിപ്പോയി. വളരെ സ്നേഹത്തോടെയാണ് ഈ ക്ഷണക്കത്ത് അയക്കുന്നത്, ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം താങ്കള് മറക്കൂ’ എന്നാണ് ഹിന്ദിയിലെഴുതിയിരിക്കുന്ന കത്ത് വിവര്ത്തനം ചെയ്യുമ്പോഴുള്ള അര്ത്ഥം.
അതേസമയം, ക്ഷണക്കത്ത് കിട്ടിയവരൊക്കെ അന്തംവിട്ടുപോയി. കല്യാണത്തിന് വരരുത് എന്നാണോ കല്യാണത്തിന് ക്ഷണിച്ചവര് ഉദ്ദേശിച്ചത് എന്നായിരുന്നു എല്ലാവരുടേയും സംശയം.
എന്നാല് ക്ഷണക്കത്ത് അച്ചടിച്ച സ്റ്റുഡിയോയ്ക്കാണ് തെറ്റ് പറ്റിയത്. വിവാഹത്തിന് ക്ഷണിച്ച വീട്ടുകാര് ഉദ്ദേശിച്ചത് വിവാഹത്തിന് വരണം എന്ന് തന്നെ ആയിരുന്നു.
മറക്കരുത് (Not forget) എന്ന വാക്കിലേ ‘നോട്ട്’ എന്ന വാക്ക് സ്റ്റുഡിയോക്കാര് വിട്ടുപോയി. അതോടെ ഉദ്ദേശിച്ച അര്ത്ഥവും പാടേ മാറിപ്പോയി.
വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോ ഒരു മീം പേജാണ് ഫേസ്ബുക്കില് പങ്കുവെച്ചത്. ‘ഒരു വിവാഹ ക്ഷണക്കത്ത് ലഭിച്ചു, എന്നാല് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാന് കഴിയില്ല’ എന്ന തലക്കെട്ടോട് കൂടിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ വിവാഹ ക്ഷണക്കത്ത് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്. ഇതുവരെ 4800ലധികം പേര് പോസ്റ്റ് കാണുകയും 138 കമന്റും ഫോട്ടോക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ വിവാഹത്തിന് വിളിക്കുന്നത് ‘ഇന്സള്ട്ട്’ ആണ്, നിങ്ങളെ അതിഥിയായി സ്വീകരിക്കാന് അവര്ക്ക് താല്പ്പര്യമില്ല’ എന്നാണ് ഫോട്ടോക്ക് താഴെ ഒരാള് കമന്റ് ചെയ്തത്.