ലൈംഗിക ചുവയോടെയുള്ള സന്ദേശങ്ങളും മോശം വീഡിയോകളും; മുൻ മിസ് ഇന്ത്യ പരാതി നൽകി

Sonu_Walia_040317

ന്യൂഡൽഹി: ലൈംഗിക ചുവയോടെ സംസാരിക്കുന്ന ഫോണ്‍കോളുകൾ വരുന്നതിനെതിരേ മുൻ മിസ് ഇന്ത്യ സോനു വാലിയ മുംബൈ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഒരു മാസമായി അപരിചമായ നന്പരിൽ നിന്നും ലൈംഗിക ചുവയോടെയുള്ള സന്ദേശങ്ങളും മോശം വീഡിയോകളും ലഭിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തന്നെ വിളിക്കുന്നയാളെ താക്കീത് ചെയ്തതോടെ വ്യത്യസ്ത നന്പരുകളിൽ നിന്നും ഫോണ്‍കോളുകളും വീഡിയോ സന്ദേശങ്ങളും വന്നു തുടങ്ങിയെന്നും സോനു വാലിയ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സോനുവിന്‍റെ പരാതിയിൽ ബംഗൂർ നഗർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

ബിജെപിയുടെ വനിത നേതാവ് ഷൈന എൻ.സിക്കും അടുത്തിടെ സമാന രീതിയിൽ ഫോണിലൂടെ ലൈംഗിക സംഭാഷണം നിറഞ്ഞ കോളുകളും വീഡിയോകളും ലഭിച്ചിരുന്നു. ഡിസംബർ മുതൽ തനിക്ക് ഇത്തരം ഫോണ്‍കോളുകൾ വരാറുണ്ടായിരുന്നുവെന്നാണ് ഷൈന പറഞ്ഞത്. ഫെബ്രുവരി അവസാനത്തോടെ ഇത്തരം കോളുകൾ അസഹനീയമായെന്നും തുടർന്ന് താൻ സൈബർ സെല്ലിന് പരാതി നൽകുകയായിരുന്നുവെന്നും ഷൈന വ്യക്തമാക്കിയിരുന്നു.

Related posts