കോട്ടയം: മിസ് കേരള തിളക്കത്തിൽ കോട്ടയവും ബിസിഎം കോളജും. കൊച്ചിയിൽ നടന്ന മിസ് കേരള മത്സരത്തിൽ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ജയ്മോൻ ജേക്കബ് കൈപ്പുഴ സ്വദേശിയും ബിസിഎം കോളജിലെ പൂർവ വിദ്യാർഥിനിയുമാണ്.
കൈപ്പുഴ വഞ്ചിപ്പുരയ്ക്കൽ ജയ്മോന്റെയും സിമി ജോൺ കരിന്പിലിന്റെയും മകളാണ്. 2019-22 അധ്യയന വർഷത്തിൽ ബിസിഎം കോളജിൽനിന്ന് ഉയർന്ന മാർക്കോടെ ഇംഗ്ലീഷ് ബിരുദം നേടിയ ലിസ് ജയ്മോൻ ഡിബേറ്റ്, ആങ്കറിംഗ്, ഡ്രാമ, ഫോട്ടോഗ്രഫി മേഖലകളിൽ കോളജിൽ സജീവമായിരുന്നു.
എൻസിസിയുടെ ആഭിമുഖ്യത്തിലുള്ള യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ വിദേശ പര്യടനത്തിനു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജേക്കബ്, സനാ, യാറാ, യോഹാൻ എന്നവരാണ് സഹോദരങ്ങൾ.
ഫൈനലില്‍ മൂന്ന് റൗണ്ടുകളിലാണ് മത്സരം നടക്കുക. സാരി റൗണ്ട് വിത്ത് ഇന്ട്രഡക്ഷന്, ഇന്‍ഡോ- വെസ്റ്റേണ്‍ കോസ്റ്റിയൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നിവയാണ് ഫൈനലിലെ റൗണ്ടുകള്‍.ഏഴു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് മത്സരാർഥി കൾ വേദിയിലെത്തുക.