മി​സ് കേ​ര​ള മ​ര​ണം; കേ​സി​ല്‍ ഇ​ട​പ്പെ​ട്ട ര​ണ്ടു പോ​ലീ​സ് ഉ​ന്ന​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ വരും; ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടിന്മേൽ ഇരുവർക്കും കിട്ടുന്ന പണിയിങ്ങനെ…

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂന്നു പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സി​ല്‍ ഇ​ട​പ്പെ​ട്ട ര​ണ്ട് പോ​ലീ​സ് ഉ​ന്ന​ത​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത.

സം​ഭ​വ​ ശേ​ഷം പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ലെ ഉ​ന്ന​ത​നും ജി​ല്ല​യി​ലെ ഒ​രു പോ​ലീ​സ് ഉ​ന്ന​ത​നും ഈ ​വി​ഷ​യ​ത്തി​ല്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​താ​യി വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. ഈ ​ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഹോ​ട്ട​ലു​ട​മ​യെ ചോ​ദ്യം ചെ​യ്യാ​ന്‍ വൈ​കി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തി​ല്‍ ഒ​രാ​ള്‍ കൊ​ച്ചി​യി​ല്‍ ക്യാ​മ്പ് ചെ​യ്തു സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്ന​താ​യും അ​റി​യു​ന്നു.

അ​തേ​സ​മ​യം, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും ഈ ​കേ​സി​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ആരോപണ വിധേയരായ ​ഐ​പി​എ​സു​കാ​രെ ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ ഡ്യൂ​ട്ടി​ക​ളി​ല്‍​നിന്നു നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും അ​റി​യു​ന്നു.

Related posts

Leave a Comment