കോട്ടയം: ഉയരം അപകര്ഷതയായിരുന്നെങ്കിലും ഉയരത്തിലെത്താന്‍ സഹായിച്ചത് തന്റെ പൊക്കമാണെന്നു കേരളത്തിന്റെ സൗന്ദര്യറാണി കോട്ടയം സ്വദേശി ലിസ് ജെയ്മോന് ജേക്കബ്.
കൊച്ചിയില്‍ നടന്ന മിസ് കേരള 2022 മത്സരത്തില്‍ കിരീടം നേടിയ ലിസ് കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. മിസ് കേരള ആകാന്‍ തനിക്ക് വലിയ ആഗ്രഹമായിരുന്നു.
മുന്‍ മിസ് ഇന്ത്യ പ്രിയങ്ക ഷായാണു ഗ്രൂമിംഗ് പരിശീലനം നല്‍കിയത്. പഠനം പൂര്‍ത്തീകരിക്കും. സിനിമാ മേഖലയിലേക്കും താത്പര്യം ഉണ്ട്. നമ്മുടെ സംസ്കാരത്തിന്റെ തനിമ നഷ്ടപ്പെടാതെ കാലത്തിനനുസരിച്ചു മുന്നോട്ടു പോകാനാണിഷ്ടം,
പുറമെ കാണുന്നതല്ല സൗന്ദര്യം, അകമേ നമ്മള് എന്താണോ അതാണ് സൗന്ദര്യമെന്നും ലിസ് പറഞ്ഞു. കൈപ്പുഴ ജെയ്മോന് ജേക്കബിന്റെയും സിമ്മിയുടെയും മകളാണ്.